hs-name

TOPICS COVERED

കേരള ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡിന്‍റെ പേരില്‍ അവ്യക്തയും ആശയക്കുഴപ്പവും തുടരുന്നു. വിദ്യാഭ്യാസ വകുപ്പ് കത്തു നല്‍കി ശേഷവും ദേശീയ തലത്തിലെ കൗണ്‍സില്‍ ഒഫ് ബോര്‍ഡ് ഒഫ് സ്കൂള്‍ എജ്യുക്കേഷന്‍റെ വെബ് സൈറ്റില്‍ തെറ്റായ പേരാണ് നല്‍കിയിരിക്കുന്നത്. പേരിലെ ആശയക്കുഴപ്പം കാരണം പല വിദ്യാര്‍ഥികള്‍ക്കും കേരളത്തിന് പുറത്തെ കോളജുകളില്‍ ബിരുദ പ്രവേശനം നിഷേധിക്കപ്പെടുകയാണ്.

 

കേരള സിലബസില്‍ പ്ലസ്  2 പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ കേരള ബോര്‍ഡ് ഒഫ്ഹയര്‍ സെക്കന്‍ഡറി എക്്സാമിനേഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സ്കൂള്‍ ബോര്‍ഡുകളുടെ പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കുന്ന  കൗണ്‍സില്‍ ഒഫ് ബോര്‍ഡ് ഒഫ് സ്കൂള്‍ എജ്യുക്കേഷന്‍റെ വെബ് സൈറ്റില്‍ കേരള ബോര്‍ഡ് ഒഫ് ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഇതോടെയാണ് ആശയക്കുഴപ്പം രൂപമെടുത്തത്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ചില കോളജുകള്‍കേരള പ്ലസ് 2 പാസായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. പരാതികള്‍ ഉയര്‍ന്നതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  കൗണ്‍സില്‍ ഒഫ് ബോര്‍ഡ് ഒഫ് സ്്കൂള്‍ എജ്യുക്കേഷന് കത്തയച്ചു. പേര് തിരുത്തണം എന്നായിരുന്നു ആവശ്യം. തിരുത്തിയപ്പോള്‍ വീണ്ടും  തെറ്റ് കടന്നുകൂടി. ബോര്‍ഡ് ഒഫ് ഹയര്‍സെക്ക് എക്്സാമിനേഷന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.  വീണ്ടും കത്തയച്ച് തെറ്റു തിരുത്തി ശരിയായ പേര് നല്‍കണം എന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിലെയും പ്സസ് 2 വിലെയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു ബോര്‍ഡ് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും പേര് ഏകീകരിക്കണമെന്നും ഉള്ള ആവശ്യമാണ് ഉയരുന്നത്.  

ഇതോടെ കേരളത്തിന് പുറത്തെ സര്‍വകലാശാലകളില്‍ബിരുദ പ്രവേശനം തടസപ്പെടുന്നു ഡല്‍ഹി സര്‍വകലാശല പല വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നിഷേധിച്ചു.  വിദ്യാഭ്യാസ വകുപ്പ് കത്തു നല്‍കിയിട്ടും ദേശീയ ബോര്‍ഡ് തെറ്റായ പേര് വീണ്ടും നല്‍കി  ഇനിയും കത്തയക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്