ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ബെഞ്ച് പരിഗണിക്കാന്‍ ഹൈക്കോടതി. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും രൂപീകരിക്കുന്നത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ബലാത്സംഗക്കേസിൽ കൊല്ലം എം.എൽ.എ മുകേഷ് അടക്കമുളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുകേഷിന് പുറമേ ഇടവേള ബാബു, കോൺഗ്രസ് അഭിഭാഷ നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. വാദത്തിനിടെ മുൻകൂർ ജാമ്യാപേക്ഷകളെ സർക്കാർ ശക്തമായി എതിർത്തിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് ഹർജിക്കാർ കോടതിയിൽ സ്വീകരിച്ചത്.