ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ജില്ല കലക്ടർ ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേരശക്തി എന്ന് വെളിച്ചണ്ണ വിതരണം ചെയ്ത സ്റ്റാർ ഫുഡ്സ് സ്ഥാപന ഉടമ ഷിജാസിനാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കണമെന്നാണ് ഉത്തരവ്.
വെളിച്ചെണ്ണ ഉപയോഗിച്ച് വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയത്.