ഓണത്തിന്‍റെ വരവറിയിച്ച് നാളെ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര. നഗരവീഥിയില്‍ അണി നിരക്കുന്ന കലാ വിസ്മയങ്ങളെയും ഘോഷയാത്രയെയും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്.
ഇത്തവണയും അത്തം ഘോഷയാത്ര കളറാകും. വര്‍ണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന ഘോഷയാത്രയ്ക്ക് പുറമെ അത്തം നഗരിയിലെ പ്രദര്‍ശന വില്‍പ്പന മേളയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാകുകയാണ്. ഇനിയുള്ള രണ്ടാഴ്ചക്കാലം രാജനഗരി ആഘോഷത്തിന്‍റെ ദിനരാത്രങ്ങളില്‍ ആറാടും. 59 ഇനം കലാരൂപങ്ങളാണ് ഇത്തവണ ഘോഷയാത്രയുടെ ഭാഗമാകുക. അത്തം ഘോഷയാത്രയില്‍ നിന്ന് മിച്ചം ലഭിക്കുന്ന തുക വയനാടിനായി നല്‍കാനാണ് തൃപ്പൂണിത്തുറ നഗരസഭയുടെ തീരുമാനം.
നാളെ രാവിലെ 9.30ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘോഷയാത്രയുടെ ഉല്‍ഘാടനം നിര്‍വഹിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കും ഇത്തവണയും ഘോഷയാത്ര. പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് അത്തം ഘോഷയാത്ര.