pension

ഓണത്തിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവ്. ഇതിനായി 1700 കോടി രൂപ ധനകവകുപ്പ് അനുവദിച്ചു. ഈമാസത്തെ ഗഡുവിനൊപ്പം ഒരു മാസത്തെ കുടിശികയുമാണ് അനുവദിക്കുക. 62 ലക്ഷത്തോളം പേര്‍ക്ക് 3200 രൂപ വീതം ലഭിക്കും. ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങും. ഇനി നാല് മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്തുന്നത്.