premkumar-02

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ജുഡിഷ്യല്‍ സ്വഭാവമുള്ളതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അവരുടെ മുന്നില്‍വന്ന തെളിവുകള്‍ക്കും മൊഴികള്‍ക്കും ആധികാരികതയുണ്ട്. റിപ്പോര്‍ട്ടിലെ എല്ലാ വശങ്ങളും സിനിമാ കോണ്‍ക്ലേവ് ചര്‍ച്ചചെയ്യുമെന്നും പ്രേംകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

മുന്‍ധാരണകളുടെയോ അജന്‍ഡകളുടെയോ പ്രത്യേക താല്‍പര്യങ്ങളുടെയോ അടിസ്ഥാനത്തില്ല ഹേമകമ്മിറ്റി റിപ്പോര്‍ട്ട്  തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുത്തരവാദിത്വത്തോടെയുള്ള തീരുമാനങ്ങളാകും ഇനിഎടുക്കുക. അങ്ങനെ ഇല്ലാതെ വന്നതിനാലാണ് ചില അപസ്വരങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

kerala chalachitra academy chairman premkumar on hema committee report