TOPICS COVERED

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പൊലീസ്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് പൊലീസ് നടപടി. അതേസമയം, തുടരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. നിലവിലെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് ആറുവയസുകാരിയുടെ പിതാവ് മനോരമ ന്യൂസിനോട്. കാറില്‍ നാലുപേരെ കണ്ടെന്ന് മകന്‍ പറഞ്ഞെന്നാണ് ചില മാധ്യമങ്ങളോടു പറഞ്ഞത്. മകള്‍ പറഞ്ഞത് മൂന്നുപേരെന്നാണ്, അന്വേഷണത്തില്‍ തെളിഞ്ഞതും അതുതന്നെയെന്നും പിതാവ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.