onam

TOPICS COVERED

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര. അത്തം നഗറിൽ പതാക ഉയർന്നതോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. പതിവുപോലെ ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് തൃപ്പൂണിത്തുറയിലെ രാജവീഥിയിൽ തടിച്ചു കൂടിയത്. 

 

മാനത്തും മനസ്സിലും നിറഞ്ഞുനിന്ന  ആശങ്കകൾക്ക് വിരാമമിട്ടാണ് തൃപ്പൂണിത്തുറ അത്തം നഗറിൽ അത്തപ്പതാക ഉയർന്നത്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്പീക്കർ എ.എൻ.ഷംസീർ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു

കള്ളവുമില്ല ചതിയുമില്ല എന്നത് നിലവിൽ മലയാളിക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ സാധിക്കില്ലെന്ന് എ.എൻ.ഷംസീർ പറഞ്ഞു. എല്ലാം തീരാൻ ഒരു മഴ മതിയെന്ന് വയനാട്ടിൽ കണ്ടതാണെന്നും, അതുകൊണ്ട് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും സാധിക്കണമെന്നും സ്പീക്കർ ഓർമിപ്പിച്ചു. പത്തരയോടെ ഘോഷയാത്ര ആരംഭിച്ചു. കേരളത്തിലെ തനത് കലാരൂപങ്ങൾ ആയിരുന്നു ഘോഷയാത്രയുടെ ആകർഷണം. നിശ്ചല ദൃശ്യങ്ങളും  കാഴ്ച്ചക്കാർക്ക് വിരുന്നൊരുക്കി. അത്തച്ചമയ ഘോഷയാത്രയോടെ കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. ഇനിയുള്ള പത്തു ദിനം മലയാളികൾക്ക് ആഘോഷത്തിന്റെ നാളുകൾ.

ENGLISH SUMMARY:

Thrippunithura Athachamayam procession with colourful spectacles