തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ 30 മിനിറ്റ് വരെ വൈകുന്നു. വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
എയര്‍ഇന്ത്യാ സാറ്റ്സ് കരാര്‍ ജീവനക്കാര്‍ ഇന്നലെ രാത്രി മുതലാണ് സമരം തുടങ്ങിയത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് സമരം. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. വിമാനസർവീസുകളെ സാരമായ രീതിയില്‍ തന്നെ സമരം ബാധിച്ചേക്കും. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞെങ്കിലും സര്‍വീസുകള്‍ വൈകുന്നതായാണ് റിപ്പോര്‍ട്ട്.