train-ticket-vacancy

TOPICS COVERED

ഓണക്കാലത്ത് തിരക്ക് കുറയ്ക്കാൻ പ്രത്യേക തീവണ്ടികളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവെ. മം​ഗളൂരു- കൊല്ലം റൂട്ടിൽ പുതിയ സർവീസ് പ്രഖ്യാപിച്ച റെയിൽവെ, യെലഹങ്ക- എറണാകുളം റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ എസി തീവണ്ടിയുടെ സർവീസ് ദീർഘിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ, കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസുകളിൽ സെപ്റ്റംബർ ഒൻപത് വരെ  അധിക ചെയർകാർ കോച്ചും അനുവദിച്ചു. 

ബെം​ഗളൂരു സ്പെഷ്യൽ

എറണാകുളത്ത് നിന്ന് സെപ്റ്റംബർ 8, 11, 13, 15,18 തീയതികളിലും യെലഹങ്കയിൽ നിന്ന് 9, 12, 14, 16 19 തീയികളിലുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ​ഗരീബ്‍രഥ് എക്സ്പാണ് സർവീസിന് ഉപയോ​ഗിക്കുക. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 11 മണിക്ക് യെലഹൻങ്കയിലെത്തും. പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. 

എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ബം​ഗളൂരു മലയാളികൾക്ക് ഉത്രാടദിവസം വീട്ടിലെത്താൻ ഈ വണ്ടി ഉപയോ​ഗിക്കാം. സെപ്റ്റംബർ 12 ന് എറണാകുളത്തേക്കുള്ള സർവീസിൽ എസി ചെയർകാറിൽ 130 സീറ്റുകളും എസി ത്രീ ടെയറിൽ 454 സീറ്റുകളും ഒഴിവുണ്ട്. എസി ചെയർകാറിന് 775 രൂപയും ത്രീടെയറിന് 995 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

മംഗളൂരു- കൊല്ലം സ്പെഷ്യൽ

മംഗളൂരു- കൊല്ലം റൂട്ടിൽ ഓണത്തിരക്ക് കുറയ്ക്കാൻ പ്രത്യേക തീവണ്ടി അനുവദിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് (06047) ഒൻപത്, 16 23 തീയതികളിലും  കൊല്ലത്ത് നിന്ന് (06048) 10, 17, 24 തീയതികളിലുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. മംഗളൂരുവിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട് രാവിലെ 10 മണിക്ക് കൊല്ലത്ത് എത്തും. തിരികെ വൈകീട്ട് 6.55 ന് പുറപ്പെട്ട് രാവിലെ 7.30 ന് മം​ഗളൂരുവിലെത്തുന്ന തരത്തിലാണ് സർവീസ്. 

കോട്ടയം വഴിയുള്ള സെപ്ഷ്യൽ ട്രെയിനിന് കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ശനിയാഴ്ച വൈകീട്ടുള്ള കണക്ക് പ്രകാരം സെപ്റ്റംബർ 10ന് എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് 290 സ്ലീപ്പർ ടിക്കറ്റുകൾ ഒഴിവുണ്ട്. 385 രൂപയാണ് ടിക്കറ്റ് നിരക്ക്. 

ENGLISH SUMMARY:

Indian Railway start special trains from bengaluru and kollam to cover onam rush. Tickets available for who travelling bengaluru to ernakulam for uthradam.