ഓണത്തിന് നാട്ടിലേക്കു വരുന്നതിനിടെ നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയയാണ് ട്രെയിനിൽനിന്ന് വീണ് മരിച്ചത്. പത്തനംതിട്ട വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകളാണ് 20കാരിയായ കൃഷ്ണപ്രിയ.
ഇന്നലെ നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. ആകാശ് സഹോദരനാണ്.