tvm-water

തിരുവനന്തപുരത്ത് കുടിവെള്ളവിതരണം മുടങ്ങിയിട്ട് നാല് ദിവസം പിന്നിടുമ്പോൾ കുളിക്കാനും കുടിക്കാനും വെള്ളമില്ലാതെ നഗരവാസികൾ. അഞ്ച് മാസമായി കുടിവെള്ളത്തിന് പകരം കാറ്റിനാണ് പണം അടയ്ക്കുന്നതെന്ന് ജനങ്ങള്‍. ജല അതോറിറ്റിയുടെ തീരാത്ത പണിയിൽ നാട്ടുകാര്‍ ദുരിത‍ത്തില്‍.

 

നഗരസഭയും മന്ത്രിയും നൽകിയ ഉറപ്പിന് കാൽ കാശിന്റെ വില പോലുമില്ലെന്ന് ഈ വീട്ടമ്മയുടെ മറുപടിയിൽവ്യക്തം. ദൈനംദിന ആവശ്യങ്ങൾക്ക് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ജനങ്ങളുടെ ദയനീയ അവസ്ഥ. ഇപ്പോഴത്തെ കുടിവെള്ള പ്രശനം തുടങ്ങിയിട്ട് നാല് ദിവസമായെങ്കിലും വെള്ളയമ്പലം ഡിവിഷന് കീഴിൽ വരുന്ന ഇടപ്പഴഞ്ഞി, CSM നഗർ എന്നീ ഭാഗങ്ങളിൽ ഈ ദുരിതം അഞ്ചു മാസമായി തുടരുകയാണ്.

നഗരസഭ കൗൺസിലർമാർ വഴി വെള്ളമെത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയെങ്കിലും, കരമന, നെടുങ്ങാട്, കിള്ളിപ്പാലം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും നഗരസഭയുടെ വെള്ളം എത്തിയിട്ടില്ല.ജല അതോറിറ്റിയുടെ പണി, പറഞ സമയത്ത് തീരാഞ്ഞതോടെ പണി കിട്ടിയത് സാധാരണക്കാരായ ജനങ്ങൾക്കാണ്.