നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ട ശക്തിയെ ചോദ്യംചെയ്തതിന് സിനിമയില്‍നിന്ന് തന്നെ വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദന്‍. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്ന് സൗമ്യ ആരോപിച്ചു. തന്‍റെ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്തു. ആദ്യസിനിമയ്ക്ക് ശേഷം തന്‍റെ പ്രൊജക്ടുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.