സര്‍ക്കാരിന്‍റെ മിനിമം വേതനം ലഭിക്കാതെ ഓണക്കാലത്തും കടുത്ത പ്രതിസന്ധിയിലാണ് ഖാദി നെയ്ത്ത് തൊഴിലാളികള്‍. 15 മാസത്തെ വേതനമാണ് കുടിശികയിനത്തില്‍ ഇവര്‍ക്ക് കിട്ടാനുള്ളത്. ശമ്പളമില്ലാതായതോടെ പരമ്പരാഗത തൊഴില്‍ ഉപേക്ഷിച്ച് മറ്റു മേഖലകള്‍ തേടി പോവുകയാണ് ഭൂരിഭാഗം പേരും.
ജീവിതത്തിലെ ഇരുണ്ട കാലത്തും തറിയില്‍ വര്‍ണങ്ങള്‍ നെയ്യുകയാണ് ഇവര്‍. ചീക്കിലോട് ഖാദി കേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് പറയാനുള്ളത് ജോലിയിലും കൂലിയിലും സമ്പന്നതയില്‍ നിന്ന പഴയ കഥകളാണ്. ഇന്നത് ഓര്‍മ്മകള്‍ മാത്രം
2011 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കി തുടങ്ങുന്നത്. 30 മുണ്ടുകള്‍ നെയ്താല്‍ ഒരുമാസം ഖാദി ബോര്‍ഡില്‍ നിന്ന് 3500 രൂപ ലഭിക്കും. ഇതേ തുകയാണ് സര്‍ക്കാരും നല്‍കിയിരുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ വേതനം കൃത്യമായി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കുടിശികയായി. തുക ലഭിക്കാത്തതിനാല്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങാനുള്ള ആലോചനയിലാണ് തൊഴിലാളികള്‍.