നാലു ദിവസമായുള്ള തലസ്ഥാനത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ പമ്പിങ് തുടങ്ങി. പൈപ്പ് മാറ്റുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഒന്നരമണിക്കൂറില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തും. മൂന്നുമണിക്കൂറിനുള്ളില്‍ ഉയര്‍ന്ന പ്രദേശങ്ങളിലും വെള്ളംകിട്ടും. കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.കേരള സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി.സാങ്കേതിക സര്‍വകലാശാല പ്രവേശനനടപടികള്‍ക്ക് മാറ്റമില്ല.