kerala-secretariat-2

സര്‍ക്കാരിന്‍റെ സാലറി ചലഞ്ചിൽ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ ഏറെ പേരും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.

 

അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ ,ഗഡുക്കളായോ നൽകാനുള്ള സമ്മതപത്രം നൽകാനുള്ള  നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നൽകേണ്ടത്. ഇതു വരെ നൽകിയത് 52 ശതമാനം പേർ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഏഴാം തീയതി യോടെയാണ് ശമ്പള വിതരണ നടപടിക്രമങ്ങൾ പൂർത്തിയായത്. 

ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ പകുതി തുക മാത്രമായിരിക്കും എത്തുക. അഞ്ചു ദിവസമെന്നത് നിർബന്ധമാക്കിയതോടെ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചിരുന്നു. സമ്മത പത്രം നൽകാത്തവരിൽ നിന്നു പണം  ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ  തീരുമാനം.

ENGLISH SUMMARY:

Half of the employees did not cooperate with the salary challenge of the government. Targetted amount was 500 cr.