സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. മുറിവേറ്റ കാലില്‍ മരുന്ന് തേക്കുന്ന ചിത്രത്തെ അവളുടെ രാവുകള്‍ എന്ന സിനിമ പോസ്റ്ററുമായി താരതമ്യം ചെയ്താണ് പ്രചരിപ്പിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനും അബ്ദുൽ റഷീദിനും അരികിലുണ്ട്. രാവുകൾ എണ്ണുമ്പോൾ മുഖ്യന്റെ രാവുകൾ കൂടി എണ്ണിക്കോ എന്നാണ് ചിത്രം പങ്കുവച്ച് അബിന്‍ വര്‍ക്കി എഴുതിയത്.
ക്ലിഫ് ഹൗസിൽ ഇനി അധികം രാവുകൾ പുള്ളിക്കാരന് ഉണ്ടാവില്ലെന്നും രാവുകൾ എണ്ണുമ്പോൾ മുഖ്യന്റെ രാവുകൾ കൂടി എണ്ണിക്കോ എന്നും അബിന്‍ വര്‍ക്കിയുടെ കുറിപ്പിലുണ്ട്. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ലാത്തിചാര്‍ജില്‍ അബിന്‍ വര്‍ക്കിക്ക് തലയ്ക്കടക്കം പരിക്കേറ്റിരുന്നു.
അബിന്‍ വര്‍ക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,
വ്യാപകമായി ഇടത് ഗ്രൂപ്പുകൾ ഷെയർ ചെയ്യുന്ന ഒരു ട്രോൾ ചിത്രമാണ്.
കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ ലാത്തിചാർജിന് ശേഷം ആശുപത്രിയിൽ വന്നപ്പോൾ കാലിൽ പറ്റിയ മുറിവിൽ മരുന്ന് തേക്കുന്നതാണ് രംഗം. അടുത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലും, അബ്ദുൽ റഷീദുമുണ്ട്.
പിതൃശൂന്യതയും, പരനാറിത്തരവും ഇവർക്ക് നിഷിദ്ധമല്ലാത്തതുകൊണ്ട് ഇതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല..
പിന്നെ ഒരു കാര്യം..
രാവുകൾ എണ്ണുമ്പോൾ മുഖ്യന്റെ രാവുകൾ കൂടി എണ്ണിക്കോ. ക്ലിഫ് ഹൗസിൽ ഇനി അധികം രാവുകൾ പുള്ളിക്കാരന് ഉണ്ടാവില്ല.