താരസംഘടന ‘അമ്മ’ പിളര്‍പ്പിലേക്ക്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചു. ‘അമ്മ’യിലെ നീക്കം സ്ഥിരീകരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്ന് ഫെഫ്ക. സംഘടന രൂപീകരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം ‘അമ്മ’യുടെ സ്വത്വവും അംഗത്വവും നിലനിര്‍ത്തുമെന്നും ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതാണ് ആലോചനയിലുള്ളതെന്നും ഉണ്ണികൃഷ്ണന്‍. ‘ഫെഫ്ക’ അംഗീകാരം നല്‍കുമോയെന്നും ആരാഞ്ഞതായും പിളര്‍പ്പെന്ന് പറയാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ‘അമ്മ’യില്‍ ട്രേഡ് യൂണിയന്‍ സാധ്യമാകാത്ത സ്വപ്നമെന്നും എക്സിക്യുട്ടീവ് അംഗങ്ങള്‍ ഈ ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ല അംഗങ്ങള്‍ ആരെങ്കിലും അങ്ങനെ ചെയ്തോ എന്നറിയില്ലെന്നും ജോയ് മാത്യുവും പ്രതികരിച്ചു.