Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ആലപ്പുഴ അരൂർ തുറവൂർ ഉയരപ്പാതനിർമാണ മേഖലയിലെ യാത്രാ ദുരിതം പറഞ്ഞ് മനോരമ ന്യൂസ്. പരീക്ഷക്കാലത്ത് സമയത്തിന് സ്കൂളിലെത്താൻ പറ്റാത്ത കുട്ടികൾ മുതൽ, വഴിയരുകിലൂടെയുള്ള കാൽനടയാത്ര ദുരിതം വരെ പറഞ്ഞു പ്രേക്ഷകർ. കാത്തിരുന്നു മടുത്തവർ ഒരു കാരണവുമില്ലാതെ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും കാത്തിരുപ്പ് തുടരുകയാണ്.

 

അനക്കമറ്റ്, കിലോമീറ്ററുകൾ നിരന്ന് വാഹനങ്ങൾ. കൃത്യനിഷ്ടയും, പദ്ധതികളും താറുമാറായ മനുഷ്യരും. പ്രതിഷേധവും, നിസഹായതയും, പരിഹാസവും നിറഞ്ഞ പ്രതികരണങ്ങൾ.അപകടങ്ങളും, ഗതാഗതതടസ്സവും നീണ്ടു നീണ്ടു പോകുന്ന പാതയിൽ ദുരിതം തുടർക്കഥയാണ്.

കോടതി ഇടപ്പെട്ടിട്ടും ഒരു പരിഹാരവുമാകാത തുടരുന്ന അവഗണനയ്ക്ക് എന്ന് പരിഹാരമാകുമെന്ന ചിന്ത നിരവധിപ്പേർ മനോരമ ന്യൂസുമായി പങ്കുവച്ചു. ഉയരപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി കച്ചവടം നഷ്ടമായ ഷോപ്പുടമകളും, ജീവിതം ദുരിതമയമായ  സ്ഥലവാസികളും പ്രതിസന്ധിപറഞ്ഞു. അവഗണനയ്ക്കെതിരെ ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണ് ദുരിതം പേറുന്നവർ.

ENGLISH SUMMARY:

Aroor–Thuravoor Elevated Highway; traffic jam