Hema-Committee-report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം അന്വേഷണസംഘത്തിന് കൈമാറി. കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്‍റെ യോഗം ഇന്ന് നടക്കും. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഹൈക്കോടതി വിമര്‍ശനങ്ങളേക്കുറിച്ചുളള ചോദ്യത്തിന് വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി. പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

 

അതേസമയം, റിപ്പോര്‍ട്ടിലെ മൊഴി നല്കിയവരുടെ പേരുകളോ വിശദാംശങ്ങളോ പുറത്തു വരരുതെന്ന് മുഖ്യമന്ത്രിയോട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴി നല്‍കിയവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഡബ്ള്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആവശ്യങ്ങളില്‍ മുഖ്യമന്ത്രി ഉറപ്പ് നല്കിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഡബ്ള്യുസിസി അംഗം രേവതി പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

The full version of the Hema Committee report has been handed over to the investigation team. The meeting of the special team investigating the cases is today.