aroor-thuravoor

അപകടങ്ങളും ഗതാഗതകുരുക്കും രൂക്ഷമായ അരൂരില്‍ ഉയരപാത നിര്‍മാണം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മാണ കമ്പനിയുടെ തൊഴിലാളികളെയും വാഹനങ്ങളും തടഞ്ഞു. സമരത്തിന് പിന്നാലെ റോഡുകളുടെ ശോചനീയാവസ്ഥ പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാണകമ്പനി ഉറപ്പ് നല്‍കി. 

 

ഇതൊന്നും ഞങ്ങളോടല്ലെന്ന ഭാവത്തില്‍ തുടരുന്ന നിര്‍മാണ കമ്പനിയെ പാഠംപഠിപ്പിക്കാന്‍ ഒടുവില്‍ ജനങ്ങള്‍ തന്നെ രംഗത്തിറങ്ങി. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ തൊഴിലാളികളെ തടഞ്ഞു. ജോലികള്‍ നിര്‍ത്തിവെപ്പിച്ചു.  

ചന്തിരൂര്‍ മുതല്‍ അരൂര്‍വരെയുള്ള ജോലികള്‍ തടസപ്പെട്ടതോടെ നിര്‍മാണ കമ്പനി അശോകയുടെ പ്രതിനിധികളുടെ ഇടപെടല്‍. തകര്‍ന്ന് താറുമാറായ ഇരുവശത്തേയും റോഡുകള്‍ അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് ഉറപ്പ്.  ഈ ഉറപ്പും വെറുംവാക്കായാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.