TOPICS COVERED

കെഎസ്​ആര്‍ടിസി ജീവനക്കാരുടെ അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ നിര്‍ദേശം. കഴിഞ്ഞ 12ന് ഇറക്കിയ ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിന് തൊട്ടുപിന്നാലെ  ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസന്തിരമായി നടപടി സ്വീകരിക്കണമെന്നും കെഎസ്‍ആര്‍ടിസി ചെയര്‍മാനും മാനേജിങ് ഡയറക്​ടറുമായ പ്രമോജ് ശങ്കറിന് നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. 

സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതി പേര്‍ക്കും സമ്മതമല്ല എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഉത്തരവ് ഗതാഗതമന്ത്രി പിന്‍വലിച്ചത്. സര്‍ക്കാരിന്‍റെ സാലറി ചലഞ്ചിൽ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ ഏറെ പേരും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.

ENGLISH SUMMARY:

Department of Transport withdraws salary challenge