ക്ഷേത്രത്തിലെ വസ്ത്രധാരണവിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ആചാരങ്ങൾ പാലിക്കുന്നവർ ക്ഷേത്രങ്ങളിൽ പോയാൽ മതി. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അതിൽ മാറ്റം വരുത്തണമോയെന്ന് അവിടുത്തെ തന്ത്രിയാണ് തീരുമാനിക്കുന്നത്. ഭരണാധികാരികൾക്ക് അതിൽ എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ തന്ത്രിയുമായി കൂടി ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.