kollam

TOPICS COVERED

തഴപ്പായകളുടെ നിര്‍മാണം കൊണ്ട് പേരെടുത്ത കൊല്ലത്തെ തഴവ ഗ്രാമം പൈതൃകം കൈവിടാതെ ഒാണത്തിരക്കിലാണ്. തഴ കൊണ്ടു പായയും ഇൗറ്റകൊണ്ട് വട്ടിയും കുട്ടയുമൊക്കെ നിര്‍മിച്ച് ഉപജീവനം തേടുന്ന കുടുംബങ്ങളാണ് ഇവിടെയുളളത്.

 

തലമുറകള്‍ കൈമാറിയ കരവിരുതില്‍ ഇഴചേര്‍ന്നൊരു ജീവിതമാണ്. തഴ കൊണ്ടു പായയും ഇൗറ്റകൊണ്ട് വട്ടിയും കുട്ടയുമൊക്കെ തയാറാക്കി ഇൗ ഒാണക്കാലത്തെയും ഇവരിങ്ങനെ സന്തോഷമുളളതാക്കുന്നു

കുട്ടയും മുറവും വട്ടിയുമൊക്കെ ഇടക്കാലത്ത് അടുക്കളയില്‍ നിന്ന് ഒഴിവായത് ഇവരുടെ ജീവിതത്തെ സാരമായി ബാധിച്ചെങ്കിലും വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ തയാറാക്കി വിപണിയിലെത്തിച്ചു. ഈറ്റയും തഴയുമൊക്കെ കിട്ടാത്ത പ്രതിസന്ധി.  തഴവയുടെ പൈതൃകം നിലനിര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങളൊക്കെ നല്‍കുന്ന കരുതലാണ് ആശ്വാസം.   

ENGLISH SUMMARY:

Kollam thazhava village story