അര്‍ജുനായുള്ള തിരച്ചിലിനായി ഗോവയില്‍നിന്ന് ഡ്രജര്‍ ഷിരൂരില്‍ എത്തിക്കും. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടും. ഗോവയില്‍നിന്ന് ഷിരൂരില്‍ ഡ്രജര്‍ എത്തിക്കാന്‍ വേണ്ടത് 38 മണിക്കൂറാണ്. ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗംചേരും. ഈശ്വര്‍ മല്‍പെയുടെ സഹായം തേടുന്നതില്‍ അന്ന് തീരുമാനമെടുക്കും.