nemom-bank

TOPICS COVERED

തിരുവനന്തപുരം നേമം സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപത്തുകയും ചിട്ടിത്തുകയും കിട്ടാതെ വലഞ്ഞ് സഹകാരികള്‍. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സമരത്തിനുള്ള ഒരുക്കത്തിലാണ് നിക്ഷേപകര്‍. ഓണത്തിനുശേഷം നിക്ഷേപത്തുകയും ചിട്ടിത്തുകയും ഗഡുക്കളായി നല്‍കാമെന്നാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിയോജകമണ്ഡലത്തിലെ ബാങ്ക് ഭരണസമിതിയുടെ വാഗ്ദാനം.

 

ഉയര്‍ന്ന വലിശ വാഗ്ദാനം ചെയ്താണ് നിക്ഷപകരെ ബാങ്കിലേക്കെത്തിച്ചത്. ദേശാസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചവരും, പെന്‍ഷന്‍ തുകയുമടക്കം എത്തിയതോടെ നിക്ഷേപതുക എഴുപത്തിയഞ്ച്  കോടി കവിഞ്ഞു. മക്കളുടെ വിവാഹാവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമടക്കം പണം തിരികെ ചോദിച്ചെത്തിയപ്പോഴാണ് ബാങ്കിന്‍റെ യാഥാര്‍ഥ അവസ്ഥ നിക്ഷേപര്‍ക്ക് മനസിലായത്. ആദ്യം സാവകാശം പറഞ്ഞവര്‍ പിന്നീട് ഭീക്ഷണിയായി. ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നു നിക്ഷേപകര്‍ കുറ്റപ്പടുത്തുന്നു

പണം കിട്ടാതെ വന്നതോടെ മുന്നൂറിലേറെ നിക്ഷേപകര്‍ ചേര്‍ന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി രുപീകരിച്ചു. വായ്പാ കുടിശിക മുടങ്ങിയതും, നിക്ഷേപകര്‍ ഒരുമിച്ച് പിന്‍വലിച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു ബാങ്ക് പ്രസിഡന്‍റ് വി.പ്രഭാകരന്‍ നായര്‍ പറഞ്ഞു.

ENGLISH SUMMARY:

Thiruvananthapuram Nemam Service Cooperative Bank investors are preparing to strike against the management committe