മലപ്പുറം വണ്ടൂർ നടുവത്ത് 23 വയസുകാരന്റെ മരണകാരണം നിപയാണന്ന സംശയം ബലപ്പെടുന്നതിനിടെ, യുവാവിന്‍റെ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് 26പേര്‍. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപയാണന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുണെ വൈറോളജി ലാബില്‍ നിന്നുളള പരിശോധനഫലം ലഭിച്ചാലെ രോഗം സ്ഥിരീകരിക്കാനാവു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും.
ബെംഗളുരുവില്‍ എംഎസ്്സിക്കു പഠിക്കുന്ന 23കാരനാണ് കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.നടുവത്തെ സ്വകാര്യക്ലിനിക്കിലും വണ്ടൂര്‍ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികില്‍സ തേടിയിരുന്നു.