nipah-file-image-2107

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ , വണ്ടൂര്‍ നിംസ് ആശുപത്രി, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ്, നടുവത്ത് ഫാസില്‍ ക്ലിനിക്ക്, പാരമ്പര്യ വൈദ്യശാല, വണ്ടൂര്‍ ജാഫര്‍ ക്ലിനിക്ക് എന്നീ സ്ഥലങ്ങള്‍ രോഗി സന്ദര്‍ശിച്ചു. വീടിനടുത്തു നിന്ന് പറിച്ച ഇരുമ്പന്‍പുളി മരിച്ച 24കാരന്‍  കഴിച്ചിരുന്നതായി കുടുംബം അറിയിച്ചു. പുതുക്കിയ സമ്പര്‍ക്കപ്പട്ടികയില്‍ 175 പേരാണുള്ളത്, 13 പേരുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.