p-jayarajan18

File Photo

കേരളത്തില്‍ നിന്ന് ഐ എസിലേക്ക് റിക്രൂട്ട്മെന്‍റ് ഇപ്പോഴും നടക്കുന്നതായി താന്‍ പറ‍ഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. കണ്ണൂരില്‍ പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രസ്താവന ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വിശദീകരണം. ഐഎസിലേക്ക് വിരലിലെണ്ണാവുന്ന ചിലരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചു. അഭിമുഖത്തിലെ ഒരുഭാഗം വളച്ചൊടിക്കുകയാണ് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളെന്നും പി. ജയരാജന്‍ ആരോപിച്ചു.

ENGLISH SUMMARY:

'There is no mention of recruitment to IS from Kerala; The interview was distorted'