Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥി എന്നനിലയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെയും മുസ്ലീം തീവ്രവാദികളുടെയും വോട്ടോ പിന്തുണയോ വേണ്ടെന്ന് പി. വി.അന്‍വര്‍. ഇക്കാര്യം പരസ്യമായി പറഞ്ഞാണ് താന്‍ തിര‍ഞ്ഞെടുപ്പിനെ നേരിട്ടത് . എന്നെ തിരഞ്ഞെടുത്തത് നിലമ്പൂരിലെ മതേതര വിശ്വാസികളാണെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

അതേസമയം, എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ പി.വി.അന്‍വറിന്‍റെ നീക്കം സര്‍ക്കാരിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടും, നിലപാട് മയപ്പെടുത്താതെ അജിത്കുമാറിനെതിരെ നിരന്തരം ആക്ഷേപങ്ങളുമായി അന്‍വര്‍ രംഗത്തെത്തുകയാണ് .

അന്‍വറിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയണെന്നാണ അജിത്കുമാറിന്‍റെ പ്രതിരോധം. 

പിവി അന്‍വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"ഞാൻ പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി എന്ന നിലയ്ക്ക്‌.. പി വി അൻവർ എന്ന എനിക്ക്‌ ഒരു ആർ.എസ്‌.എസ്സുകാരന്റെയും, ബിജെപിയുടെയും,ഒരു മുസ്ലീം തീവ്രവാദിയുടെയും വോട്ട്‌ വേണ്ട.. ഇപ്പോളും ആവർത്തിച്ച്‌ പറയുന്നു".. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ "ഒരു വർഗ്ഗീയവാദിയുടെയും വോട്ടോ,പിന്തുണയോ ആവശ്യമില്ല" എന്ന് ഓരോ തിരഞ്ഞെടുപ്പ്‌ പ്രചരണ വേദികളിലും പരസ്യമായി പറഞ്ഞ്‌ കൊണ്ടാണ് ഞാൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌.എന്നെ തിരഞ്ഞെടുത്തത്‌ നിലമ്പൂരിലെ മതേതര വിശ്വാസികളാണ്. അന്നും,ഇന്നും,എന്നും.. ആ നിലപാട്‌ തന്നെയാണ്

ENGLISH SUMMARY:

No need for support of RSS and Muslim extremists ; PV ANVAR