suresh-gopi-charity

TOPICS COVERED

ആലപ്പുഴ പെരുമ്പളത്തെ കാന്‍സര്‍ ബാധിത കുടുംബത്തിന് ജപ്തി ഭീഷണിയില്‍ നിന്ന് ആശ്വാസം. കേരള ബാങ്കിന്‍റെ ജപ്തി നടപടികള്‍ നേരിട്ട വീടിന്‍റെ ആധാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി പണം നല്‍കി തിരിച്ചെടുത്തു. ആ കുടുംബത്തിലെ ഒരു കുട്ടിയുടെ ചികില്‍സയ്ക്കും മറ്റൊരു കുട്ടിയുടെ പഠനത്തിനും വഴിയൊരുങ്ങി. 

മല്‍സ്യത്തൊഴിലാളിയായ രാജപ്പന്‍റെ കുടുംബത്തിന്‍റെ സന്തോഷമാകെ കാന്‍സര്‍ ചോര്‍ത്തിക്കളഞ്ഞതാണ്. രാജപ്പന്‍റെ ഭാര്യ മിനിയും മകളുടെ മകള്‍ എട്ടു വയസുകാരി ആരഭിയും കാന്‍സര്‍ രോഗ ബാധിതരാണ്. ആരഭിക്ക് സംസാരിക്കാനാവില്ല. ആരഭിയുടെ അമ്മ, രാജപ്പന്‍റെ മകള്‍ രശ്മി കാന്‍സര്‍ ബാധിച്ച് മരിച്ചു.

 

ചികില്‍സയ്ക്കും ദൈംദിന ചെലവിനും പണം കണ്ടെത്താന്‍ വലയുകയാണ് രാജപ്പന്‍. പ്രതിസന്ധികളുടെ ആഴംകൂട്ടി കേരള ബാങ്കിന്‍റെ ജപ്തി ഭീഷണിയും. കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ. സുരേഷ് ഗോപി പണം നല്‍കി വീടിന്‍റെ ആധാരം തിരിച്ചെടുത്തു നല്‍കി. 

ആരഭിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപവേണം. നാട്ടുകാര്‍ അവര്‍ക്കാവും വിധം സഹായിക്കാന്‍ സജീവമായുണ്ട്. അത് പര്യാപ്തമല്ല. ആരഭിയുെട സഹോദരി ആറാം ക്ലാസുകാരി ആരാധ്യയ്ക്ക് സിവില്‍ സര്‍വീസ് ആണ് സ്വപ്നം. ആരാധ്യയുടെ പഠനച്ചെലവ് ലോക്കോ പൈലറ്റുമാരുടെ സംഘടന ഏറ്റെടുത്തു. 

ENGLISH SUMMARY:

Suresh Gopi Helps Cancer Affected Family In Alappuzha