uthruttathi-boat-race

നാളത്തെ ആറന്‍മുള ഉതൃട്ടാതി ജലമേളയില്‍ കര്‍ശന കാമറ നിരീക്ഷണം. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള തുഴച്ചില്‍ക്കാരെ എത്തിച്ചാല്‍ നിയമപരമായി നേരിടും എന്നാണ് പള്ളിയോട സേവാസംഘത്തിന്‍റെ നിലപാട്. ഇക്കുറി സമയം അടിസ്ഥാനമാക്കിയാണ് മല്‍സരം.

ഏറ്റവും കുറഞ്ഞ സമയത്തില്‍ പരപ്പുഴക്കടവില്‍ നിന്ന് സത്രക്കടവില്‍ തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളാണ് ഫൈനലില്‍ എത്തുക. പള്ളിയോടങ്ങള്‍ പുറപ്പെടുന്നത് മുതല്‍ ഡ്രോണ്‍ അടക്കം പൂര്‍ണസമയ വിഡിയോ ചിത്രീകരണം ഉണ്ടാവും. 

ആലപ്പുഴയിലെ ബോട്ട് ക്ലബ്ബുകളിലെ തുഴച്ചില്‍ക്കാരെ പങ്കെടുപ്പിച്ചാല്‍ വിലക്ക് അടക്കമുള്ള കര്‍ശന നടപടി ഉണ്ടാകും എന്നാണ് പള്ളിയോട സേവാസംഘത്തിന്‍റെ മുന്നറിയിപ്പ്. പുറത്തുനിന്നുളള തുഴച്ചില്‍ക്കാര്‍ ഉതൃട്ടാതി ജലമേളയുടെ അനുഷ്ഠാന സ്വഭാവത്തിന് കളങ്കം വരുത്തുന്നു എന്നാണ് വിമര്‍ശനം

 

പള്ളിയോടങ്ങളില്‍ തുഴയാന്‍ വരുന്ന പടിഞ്ഞാറന്‍ ദേശത്തെ ബോട്ട് ക്ലബ്ബുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. നാളെ ഉച്ചയ്ക്ക് തിരുവോണത്തോണി അടക്കം പങ്കെടുക്കുന്ന ജലഘോഷയാത്ര നടക്കും. 52 കരകളിലേയും പള്ളിയോടങ്ങള്‍ പങ്കെടുക്കും. അതിന് ശേഷമാകും മല്‍സരം വള്ളംകളി. എ, ബി ബാച്ച് പള്ളിയോടങ്ങളുടം ഫൈനലിന് മുമ്പായി ലൂസേഴ്സ് ഫൈനലും നടക്കും. സമയം അടിസ്ഥാനമാക്കി സെമി ഫൈനലടക്കം ഉപേക്ഷിച്ചതോടെ മല്‍സരവേഗം കൂടും എന്നാണ് കണക്കുകൂട്ടല്‍

ENGLISH SUMMARY:

Strict Regulations For Aranmula Uthruttathi Boat Race