train-journey
  • കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസില്‍ കാലുകുത്താന്‍ ഇടമില്ല
  • വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നത് വാതില്‍പ്പടിയില്‍നിന്ന്
  • ബെംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ ഒാണത്തിന് മുന്‍പ് മടങ്ങി

ഓണ അവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്നവര്‍ക്ക് ദുരിതയാത്ര. കന്യാകുമാരി ബംഗളൂരു എക്സ്പ്രസില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ വലഞ്ഞ് യാത്രക്കാര്‍. ഫുട്ബോര്‍ഡില്‍ അടക്കം നിന്ന് അപകടകരമായാണ് വിദ്യാ‍ര്‍ഥികളുടെ ഉള്‍പ്പടെ യാത്ര. സ്പെഷ്യല്‍ ട്രെയിനുകളുടെ കുറവും യാത്രാ ദുരിതം ഇരട്ടിയാക്കി. ബെംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ ഒാണത്തിന് മുന്‍പ് മടങ്ങി. എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പിന്‍വലിച്ചതും തിരിച്ചടി. ഒാണത്തിന് ശേഷം സ്പെഷല്‍ ട്രെയിനുള്ളത് ചെന്നൈയിലേക്ക് മാത്രം. വിഡിയോ റിപ്പോര്‍ട്ട് കാണാം.