Glassbridge-tvm

TOPICS COVERED

ഒരു കോടി രൂപ ചിലവിട്ട് തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നിര്‍മിച്ച ചില്ലുപാലം ഏഴ് മാസം കഴിഞ്ഞിട്ടും കാഴ്ചവസ്തുവായി തുടരുന്നു.  സുരക്ഷ ക്ലിയറന്‍സ് കിട്ടാത്താണ് കാരണമായി പറയുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സുരക്ഷ ക്ലിയറന്‍സ് കിട്ടാത്തതിന്‍റെ കരാണം ദുരൂഹം. ചില്ല് പാലത്തില്‍ ചില്‍ ചെയ്യാനെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു.

 

പൂട്ട് പോലും തുരുമ്പെടുത്ത് തുടങ്ങി. സന്ദര്‍ശകരാല്‍ നിറയേണ്ട പാലത്തിന്‍റെ ചില്ലുകള്‍ ഷീറ്റിട്ട് മൂടിയിരിക്കുന്നു. ചില്ല് ചെയ്യാനെത്തുന്നവര്‍ ദൂരെനിന്ന് നോക്കി മടങ്ങുന്നു.

വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഡയറക്ടറായ വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് എന്ന സംഘടനയാണ് പാലം നിര്‍മിച്ചത്. ഇതിനായി ഇവര്‍ക്ക് ഡി.ടി.പി.സി നല്‍കിയത് 1.2 കോടി രൂപ. നിര്‍മാണം പൂര്‍ത്തിയായി മൂന്നാം മാസം പാലത്തിന്‍റെ ചില്ലുകളില്‍ പൊട്ടലുണ്ടായി. ഇതോടെ സുരക്ഷയില്‍ സംശയം ഉയര്‍ന്നു. പാലത്തിന് പൂട്ടും വീണു. പാലത്തിന്‍റെ സുരക്ഷാ പരിശോധനയ്ക്ക് കോഴിക്കോട് എന്‍.ഐ.ടിയെ നിയോഗിച്ചിട്ട് മാസങ്ങളായി. ഇതുവരെ സുരക്ഷ പരിശോധന പൂര്‍ത്തിയാകാത്തതിന്‍റെ കാരണം ദുരൂഹമാണ്. 

ENGLISH SUMMARY:

Akkulam glass bridge could not be opened due to lack of security clearance