മൂന്നുപേരുടെ ജീവനെടുത്ത ‌ഗുണ്ടല്‍പേട്ട് അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. 200 മീറ്ററോളം ദൂരമാണ് ലോറി ബൈക്കിനെ ഇടിച്ച് മുന്നോട്ടുപോയത്.  ലോറിയുടെ ചക്രത്തില്‍ ബൈക്ക് കുടുങ്ങിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. അവധിയാത്രക്കു പോയ വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് മലവയൽ സ്വദേശി ധനേഷ്, ഇവരുടെ എട്ടു വയസ്സുകാരനായ മകൻ എന്നിവരാണു മരിച്ചത്. മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ കർണാടക റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ടിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

ENGLISH SUMMARY:

CCTV footage of the Gundalpet accident. Anju, a native of Wayanad's Poothadi, her husband Dhanesh, a native of Malavayal, and their eight-year-old son died in accident.