riyad-mathew

TOPICS COVERED

മലയാള മനോരമ ചീഫ് അസോ. എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യുവിനെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സിന്‍റെ ചെയര്‍മാനായി തിരഞ്ഞെടുത്തു.  2024–25 പ്രവര്‍ത്തനവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്.  2009 മുതല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായ റിയാദ് മാത്യു 2016–2017 കാലയളവില്‍ പിടിഐ ചെയര്‍മാനുമായിരുന്നു.  2023വരെ വിയന്ന  ആസ്ഥാനമായ ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ബോര്‍ഡ് അംഗമായിരുന്ന റിയാദ് നിലവില്‍ ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ചെയര്‍മാനുമാണ്.