aroor

അരുര്‍ –തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍  ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. അരൂക്കുറ്റിയില്‍നിന്ന് കൊച്ചിയിലേക്കുള്ളവര്‍ അരൂര്‍ ക്ഷേത്രം ജംക്ഷനില്‍നിന്ന് ഇടതുതിരിഞ്ഞ് യു ടേണ്‍ എടുത്ത് പോകണം. എറണാകുളം– ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തൃപ്പൂണിത്തുറ വഴിയോ, ചെല്ലാനം തീരദേശ റോഡ് വഴിയോ പോകണം. വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.

 

നിയന്ത്രണം വൈകിട്ട് നാലിന് തുടങ്ങിയെങ്കിലും, അത് പാലിക്കാതെ ഭാരവാഹനങ്ങളുമായി വരുന്നവരും ഉണ്ട്. അരൂർ ടോളിൽ നിയന്ത്രണം ലംഘിച്ചുവരുന്ന വാഹനങ്ങളെ പൊലീസ് തടയുന്നുണ്ട്. തുടർന്ന് ആ വാഹനങ്ങളെ വഴിതിരിച്ചുവിടുന്നു. പാതയൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ  കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം  തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ ആണ് പോകേണ്ടത്. അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവർഅരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് U ടേൺ എടുത്ത് എറണാകുളം ഭാഗത്തേയ്ക്ക് പോകണം

ENGLISH SUMMARY:

Aroor Thuravur Elevated Road traffic control has been imposed.html