മലപ്പുറത്തെ നിപ ബാധയില്‍ 37 സാംപിളുകള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 7 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. മലപ്പുറത്തെ എം പോക്സ് ബാധിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. 23 പേര്‍ എംപോക്സ് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ എം പോക്സ് ലക്ഷണങ്ങള്‍ കണ്ട മൂന്നുപേരും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.