scooter

TOPICS COVERED

യാത്ര ചെയ്യാനുളള പ്രയാസം ബോധ്യപ്പെടുത്താനെത്തിയ ഭിന്നശേഷിക്കാരിക്ക് മുച്ചക്രവാഹം കൈമാറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കുടുംബം. മലപ്പുറം താനൂരിലെ 21കാരി ദിജിഷയുടെ ആഗ്രഹമാണ് സഫലമായത്.

 

യുഡിഎഫ് താനൂരില്‍ സംഘടിപ്പിച്ച വിചാരണ സദസിനിടെയാണ് ഒരു മുച്ചക്ര സ്കൂട്ടറിനു വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും സംഘടിപ്പിച്ചു തരണമെന്നുമുളള ആവശ്യവുമായി ദിജിഷ സമീപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മക്കളായ ആഷിഖും ലെസിതയും ചേര്‍ന്നാണ് മുച്ചക്ര സ്കൂട്ടര്‍ വാങ്ങി നല്‍കിയത്. 

മുച്ചക്ര സ്കൂട്ടറിനു വേണ്ടി അപേക്ഷയുമായി പലരേയും കണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കിയെന്ന് ദിജിഷ പറയുന്നു. നടക്കാനുളള പ്രയാസംകൊണ്ട് പലരുടേയും സാഹത്തോടെയാണ് അത്യാവശ്യങ്ങള്‍ക്കെത്തുന്നത്. സ്വന്തമായൊരു സ്കൂട്ടര്‍ കയ്യില്‍ കിട്ടിയതോടെ ഓടിച്ചു പഠിക്കാനുളള ശ്രമം ദിജിഷ ആരംഭിച്ചു കഴിഞ്ഞു

ENGLISH SUMMARY:

Kunhalikutty fulfilled the wish of 21-year-old Digisha from Malappuram Tanur