wayanad

TOPICS COVERED

കാടുകളെ പോലെ വയലുകളും നിറഞ്ഞിരുന്ന വയനാട് ജില്ലയിൽ നെൽകൃഷി അപ്രത്യക്ഷമായി വരികയാണ്. പത്തുവർഷം കൊണ്ട് 45 ശതമാനത്തോളം നെൽകൃഷിയാണ് ജില്ലയിൽ കുറഞ്ഞത്. സർക്കാർ കൃത്യമായി പരിഗണിച്ചില്ലെങ്കിൽ വയനാട് വയലില്ലാത്ത നാടാകുമെന്നാണ് പത്മശ്രീ ചെറുവയൽ രാമന്റെ മുന്നറിയിപ്പ്.

വയലുകളുടെ നാട് എന്നാണ് വയനാട് എന്ന പേരിനു തന്നെ പിന്നിൽ. വന പ്രദേശങ്ങൾക്ക് തുല്യമായി പച്ച വിരിച്ച നെൽപാടങ്ങൾ ജില്ലയുടെ ഹൃദയമായിരുന്നു. അരിയുൽപാദനത്തിൽ സംസ്ഥാനത്ത് മുൻപന്തിയിൽ വയനാടുമുണ്ടായിരുന്നു. വിത്തു പാകിയും ഞാറു നട്ടും നാടാകെ വയലുകളിൽ കഴിച്ചു കൂട്ടുന്ന ദിവസങ്ങളായിരുന്നു അന്ന്.

എന്നാൽ ഇന്ന് അതൊക്കെ പഴങ്കഥകളായി മാറി. ജില്ലയിൽ നെല്ലുൽപാദനം കുത്തനെ കുറഞ്ഞു. പാട ശേഖരങ്ങൾ അപ്രത്യക്ഷമായി. പത്തുവർഷംകൊണ്ട് 45 ശതമാനത്തോളം നെൽകൃഷിയാണ് കുറഞ്ഞത്. മുപ്പതു വർഷം കൊണ്ട് പതിനയ്യായിരത്തോളം ഹെക്ടർ നെൽ കൃഷി കുറഞ്ഞു. 2019-ലെ ലാൻഡ് യൂസിങ് ഡേറ്റപ്രകാരം വയനാട്ടിൽ ശേഷിക്കുന്നത് 133.25 ചതുരശ്ര കിലോമീറ്റർ നെൽവലുകളാണ് 

ENGLISH SUMMARY:

Paddy cultivation is disappearing in Wayanad district