wayanad-tiger

TOPICS COVERED

വയനാട് ചുണ്ടേൽ ആനപ്പാറയിൽ തൊഴിലാളികൾക്കു സമീപം കടുവയെത്തി. എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്താണ് ഉച്ചയ്ക്ക് കടുവയെത്തിയത്. വെള്ളം കുടിക്കാൻ ബംഗ്ലാവിലേക്ക് ചെന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുവയെ കണ്ടു. ഉടനെ കടുവ ഓടിമാറി. കഴിഞ്ഞദിവസം കടുവ പശുവിനെ ആക്രമിച്ച പ്രദേശത്തിന് ചേർന്നാണ് വീണ്ടും കടുവയെ കണ്ടത്. നേരത്തെ നാലുകടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണിത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.

ENGLISH SUMMARY:

A tiger was spotted near workers in Chundel Anappara, Wayanad, close to an estate bungalow. The workers, who were from other states and had gone to the bungalow for water, encountered the tiger. The tiger quickly fled the area. This sighting occurred near a location where a cow was attacked by a tiger the previous day. The area, known for the presence of four tigers, is being examined by the forest department.