pooram-police-3

പുരം കലക്കല്‍ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന്  കോണ്‍ഗ്രസ്. കലക്കിയത് മുഖ്യമന്ത്രിയെന്ന് മനോരമ ന്യൂസ് പുറത്തുവിട്ട വിവരാവകാശ രേഖ തെളിയിക്കുന്നെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പഞ്ഞു. പൂരം കലക്കിയ ആളെത്തന്നെയാണ് അന്വേഷണം ഏല്‍പ്പിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. 

പൂരം കലക്കിയതാരെന്ന് അറിയണമെന്ന് സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വീഴ്ച ആര്‍ക്കാണുണ്ടായതെന്ന് അറിയണം. അത് പറഞ്ഞില്ലെങ്കില്‍ അറിയാവുന്ന കാര്യങ്ങള്‍ പുറത്തുപറയും. പൊലീസ് വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനില്‍കുമര്‍ പറഞ്ഞു.

 

അന്വേഷണമില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കിയത് ദേവസ്വങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണന്ന്  തിരുവമ്പാടിദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികളുടെ മൊഴിരേഖപ്പെടുത്തിയിരുന്നു, ഈ വിഷയം പാറമേക്കാവ് ദേവസ്വവുമായും ചര്‍ച്ച ചെയ്യുമെന്നും കെ. ഗിരീഷ്കുമാര്‍ പറഞ്ഞു.

തൃശൂര്‍ പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാന്‍ രാജ്യാന്തര തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണോയെന്ന് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി  ജി.രാജേഷ് ആവശ്യപ്പെട്ടു.

പൂരംകലക്കല്‍ ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ നോക്കേണ്ടെന്ന്  ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ബിജെപിക്കെതിരെ ആരും ഗൂഢാലോചന ഉന്നയിച്ചിട്ടില്ല . പൂരംകലക്കാന്‍  ആര്‍എസ്എസ് നേതാവുമായി  എഡിജിപി ഗൂഢാലോചന നടത്തിയെന്നണ് ഒരാരോപണമുള്ളത്.  പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ളആക്ഷേപങ്ങള്‍ അന്വേഷിക്കണമെന്നവശ്യപ്പെട്ട് പരാതി നല്‍കിയയാളാണ് താന്‍ . ഹൈക്കോടതിയെയും സമീപിച്ചിരുന്നു‌.ഗൂഢാലോചന നടത്തിയത് സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന്. 

 

തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അടുത്തപൂരം വരെ നീട്ടരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെയാണോ ഏല്‍പ്പിക്കുന്നതെന്നം സുരേഷ് ഗോപി ചോദിച്ചു

 

പൂരം കലക്കിയതുമയി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍. പൂരം കലക്കലില്‍ സി.പി.ഐയുടെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

 
ENGLISH SUMMARY:

Thrissur pooram row rti report leaders reaction