k-muraleedharan-03

പൂരം കലക്കിയത് മുഖ്യമന്ത്രിയെന്ന് വിവരാവകാശരേഖ തെളിയിക്കുന്നുവെന്ന് കെ. മുരളീധരന്‍. സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പൂരം കലക്കിയത്. പൂരം കലക്കിയ ആളെത്തന്നെ അന്വേഷണം ഏല്‍പ്പിച്ചെന്നും, എഡിജിപിയെ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. 

 

പൂരം കലക്കിയതില്‍  അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടി അപലപനീയമെന്ന്  വി.എസ്.  സുനില്‍ കുമാര്‍. പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവ്. പൂരം കലക്കിയതാരെന്ന് അറിയണമെന്നും സുനില്‍ കുമാര്‍ മനോരമ ന്യൂസിനോട്. വേണ്ടി വന്നാല്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും വിവരാവകാശ കമ്മിഷന് നേരിട്ട് അപേക്ഷ നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു

ENGLISH SUMMARY: