പുണെയില്‍ മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യനൊപ്പം ജോലി ചെയ്തിരുന്ന ആറ് പേര്‍ കടുത്ത ജോലി സമ്മര്‍ദം തങ്ങാനാകാതെ രാജിവച്ചിരുന്നു. അന്നയുടെ മാനേജറുടെ സമീപനം അസഹനീയമായിരുവെന്ന് അന്നയുടെ പിതാവ് സിബി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. അന്നയുടെ അമ്മ കമ്പനി മേധാവിമാര്‍ക്ക് കത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നത് തൊഴില്‍ പീഢനം സഹിക്കാന്‍ കഴിയാത്ത ജീവനക്കാര്‍ വഴിയാകാമെന്നും സിബി വ്യക്തമാക്കി.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയിരുന്ന അന്ന സെബാസ്റ്റ്യന്‍ മരണത്തിന് കീഴടങ്ങിയത് അമിത ജോലിഭാരം മൂലമുണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് പുറംലോകം അറിഞ്ഞത് അമ്മ അനിത അഗസ്റ്റിന്‍ അന്നയുടെ കമ്പനി മേധാവിമാര്‍ക്ക് അയച്ച വൈകാരികമായ കത്തില്‍ നിന്നാണ്. എന്നാല്‍ കത്ത് അയച്ച കാര്യമോ, അതിന്‍റെ ഉള്ളടക്കമോ അന്നയുടെ കുടുംബം പുറത്തുവിട്ടിട്ടില്ല. എങ്കില്‍ പിന്നെ ആര്? എന്ന ചോദ്യം നിര്‍ണായകമാണ്. തൊഴില്‍ പീഢനം പുറലോകം അറിയണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ ആരോ ആണ് വിവരം പുറത്തുവിട്ടതെന്നാണ് അന്നയുടെ കുടുംബത്തിന്‍റെ നിഗമനം.
തൊഴില്‍ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ അന്നക്കൊപ്പമുണ്ടായിരുന്ന ആറ് പേര്‍ രാജിവച്ചിരുന്നതായി സിബി ജോസഫ് പറയുന്നു. മാനേജറെയും അന്നയുടെ പിതാവ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
സഹപ്രവര്‍ത്തകര്‍ രാജിവച്ചത് അടക്കമുള്ള കാര്യങ്ങള്‍ അന്ന പങ്കുവച്ചിരുന്നതായി സുഹൃത്തും വ്യക്തമാക്കി.