ajithkumar-met-rss-leader

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണം തീരാന്‍ പത്ത് ദിവസം മാത്രം. എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയില്ല. രണ്ട് ദിവസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് ഓഫീസിലെത്തുന്നതോടെ ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണ ഉത്തരവുണ്ടാകുമെന്ന് ആകാംക്ഷ. 

 

ഒക്ടോബര്‍ ഒന്നാം തീയതിക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചത്. എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടെന്നും അടുത്ത ആഴ്ചയോടെ റിപ്പോര്‍ട്ട് നല്‍കാനുമാണ് ഡി.ജി.പിയുടെ തീരുമാനം. അതിനാല്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ മുഖ്യമന്ത്രി എല്‍.ഡി.എഫ് യോഗത്തില്‍ ഉറപ്പ് നല്‍കുകയും സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകക്ഷികള്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന ആര്‍.എസ്.എസ് കൂടിക്കാഴ്ച ഇതുവരെ അന്വേഷണ വിഷയമായിട്ടില്ല. എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചപ്പോള്‍ പോലും ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കാത്തതാണ് കാരണം. 

രണ്ട് ദിവസം തിരുവനന്തപുരത്ത് ഇല്ലാതിരുന്ന മുഖ്യമന്ത്രി ഇന്ന് ഓഫീസിലെത്തും. ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷണ വിഷയമാകുമെങ്കില്‍ ഇന്നെങ്കിലും ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലങ്കില്‍ എല്ലാവരും കാത്തിരിക്കുന്ന ഡി.ജി.പിയുടെ അന്വേഷണം ചട്ടപ്പടി അന്വേഷമായി ഒതുങ്ങിയേക്കും. കാരണം അന്‍വറിന്റെ പരാതിയിലെ സ്വര്‍ണവേട്ടയിലെ തട്ടിപ്പും ക്യാംപ് ഓഫീസിലെ മരംമുറിയും കെട്ടിടനിര്‍മാണവും  ഉള്‍പ്പടെ പ്രധാനപ്പെട്ട അഞ്ച് പരാതികള്‍ വിജിലന്‍സിന് കൈമാറി. അതോടെ മാമി തിരോധാനം, റിദാബ് വധം, ഫോണ്‍ ചോര്‍ത്തല്‍, തൃശൂര്‍ പൂരം കലക്കല്‍, സോളര്‍ കേസ് അട്ടിമറിക്കല്‍ എന്നിവയിലേക്ക് മാത്രമായി ഡി.ജി.പിയുടെ അന്വേഷണം ചുരുങ്ങി. ഇതില്‍ നേരിട്ടുള്ള പങ്ക് കണ്ടെത്തിയില്ലങ്കില്‍ ഏതാനും വീഴ്ചകള്‍ മാത്രം ചൂണ്ടിക്കാട്ടി എ.ഡി.ജി.പിക്ക് ക്ളീന്‍ചീറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടിലാവും അന്വേഷണം എത്തിനില്‍ക്കുക.

ENGLISH SUMMARY:

ADGP MR Ajith kumar rss secret meeting The cm did not announce the inquiry