pinarayi-vijayan-04

വയനാട്ടിലെ യഥാര്‍ഥനഷ്ടം 1200 കോടിയാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം 219 കോടിയേ ആവശ്യപ്പെടാനാകൂവെന്നും. ഈ മാനദണ്ഡപ്രകാരമാണ് മെമ്മോറാണ്ടം തയാറാക്കിയത്. അര്‍ഹമായതുപോലും കിട്ടരുത് എന്ന് ദുഷ്ടലക്ഷ്യത്തോടെയാണ് കള്ളപ്രചാരണമുണ്ടായതെന്നും ഇത് ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  131 കുടുംബങ്ങള്‍ക്ക് ആറുലക്ഷംവീതം നല്‍കി. സംസ്കാരച്ചടങ്ങുകള്‍ക്ക് പതിനായിരം രൂപവീതം നല്‍കി.  ദിവസം 300 രൂപവീതം ഉപജീവനസഹായം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ലഭിച്ച പിന്തുണ ചിലര്‍ക്ക് അസ്വാരസ്യമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

അതേസമയം, വയനാട് ദുരിതാശ്വാസച്ചെലവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി.കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തെ ദുര്‍വ്യാഖ്യാനംചെയ്തു. കത്തിന് മുന്‍പില്‍ കേരളത്തെ അവഹേളിച്ചു. വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെ അജന്‍ഡ നാടിനും ജനത്തിനുമെതിരാണ്. സംശയത്തിന്‍റെ പുകപടലമുള്ള  തലക്കെട്ടുകളാണ് നല്‍കിയത്. ഇത് നശീകരണ മാധ്യമപ്രവര്‍ത്തനമെന്നും സമൂഹത്തിനെതിരായ കുറ്റകൃത്യമെന്നും വിമര്‍ശിച്ച മുഖ്യമന്ത്രി ചില മാധ്യമങ്ങള്‍ വിവാദ നിര്‍മാണശാലകളായി മാറിയെന്നും ആരോപിച്ചു.

ENGLISH SUMMARY:

CM Pinarayi Vijayan press meet about wayanad landslides estimation and expenses and all controversy