pinarayi-vijayan-2
  • സ്വര്‍ണക്കടത്ത്: അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
  • ‘ഇടതുപക്ഷ എം.എല്‍.എയെന്ന ബോധം അന്‍വറിന് വേണ്ടിയിരുന്നു’
  • ‘പൊലീസ് ഉദ്യോഗസ്ഥനുമായുളള സംഭാഷണം പുറത്തുവിട്ടത് തെറ്റ്’

ആരോപണങ്ങളുടെ മുള്‍മുനയിലായ പി.ശശിയെയും എഡിജിപി അജിത്കുമാറിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി. സി.പിഐയുടെ ആവശ്യംതള്ളി, അജിത്കുമാറിനെതിരെ ഉടന്‍ നടപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്ന് പറഞ്ഞ മുഖ്യമന്ത്രി  അന്വേഷണ റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് നടപടിയെന്ന് പ്രതികരിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ  പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. പി.ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും ശശിക്കെതിരെ ഒരു അന്വേഷണവുമില്ലെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും എഡിജിപി അജിത്കുമാറിനെതിരെയും പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി.  ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ മാറ്റാനാവില്ല. ഇടതുപക്ഷ എം.എല്‍.എയെന്ന ബോധം അന്‍വറിന് വേണ്ടിയിരുന്നു. ആരോപണം പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തണമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനുമായുളള സംഭാഷണം പുറത്തുവിട്ടത് തെറ്റ്. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. സ്വര്‍ണം കടത്തിയ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കരുത്. പൊലീസിനെ നിര്‍വീര്യമാക്കരുത്, അതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷ എം.എല്‍.എയെന്ന ബോധം അന്‍വറിന് വേണ്ടിയിരുന്നു. ആരോപണം പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തണമായിരുന്നു. അന്‍വറിന്‍റേത് ഇടതുപശ്ചാത്തലമല്ല, കോണ്‍ഗ്രസുകാരനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനുമായുളള സംഭാഷണം പുറത്തുവിട്ടത് തെറ്റാണ്. അന്‍വര്‍ എന്നെ കണ്ടത് അഞ്ചുമിനിറ്റ് മാത്രം, അരമണിക്കൂറല്ല.  അന്‍വര്‍ തുടര്‍ച്ചയായി പറഞ്ഞാല്‍ ഞാനും തുടര്‍ച്ചയായി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

CM Pinarayi Vijayan protect P Sasi and MR Ajith Kumar and criticise PV Anwar