സംസ്ഥാനത്ത് പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച ഭൂമി വന്‍തോതില്‍ കുറയുന്നതായി കണക്കുകള്‍. 2015 മുതല്‍ ഇതുവരെ 1229 ഹെക്ടര്‍ പ്രദേശമാണ് വനം വകുപ്പിന് നഷ്ടമായത്. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തിന് സമീപമുള്ള പരിസ്ഥിതി ലോല പ്രദേശം പോലും ഡീനോട്ടിഫൈ ചെയ്യേണ്ടി വന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈ, പുഞ്ചിരിമറ്റം പ്രദേശങ്ങള്‍ക്ക് മുകളിലുള്ള തോട്ട ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിരുന്നു. തോട്ടം ഉടമകളുമായുള്ള കേസ് തോറ്റതിനെ തുടര്‍ന്ന് ഭൂമി കൈമാറേണ്ടി വന്ന സ്ഥിതിയിലാണ് വനം വകുപ്പ്.
സംസഥാനമെമ്പാടുമായി1228 ഹെക്ടര്‍ പരിസ്ഥിലോല പ്രദേശം ഡീനോട്ടിഫൈ ചെയ്തിട്ടുണ്ട്. 2015 ല്‍ 14910 ഹെക്ടര്‍ ഉണ്ടായിരുന്ന ഇ.എഫ്.എല്‍ ഭൂമി ഇപ്പോള്‍ 13680 ഹെക്ടറായി ചുരുങ്ങി. ഇ.എഫ്.എല്‍ കേസുകള്‍ ഒന്നിനു പിറകെ ഒന്നായി വനം വകുപ്പ് തോല്‍ക്കുകയാണ്. . കോഴിക്കോട് വനം ട്രൈബ്യൂണലില്‍ മാത്രം 32 കേസുകള്‍തോറ്റത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. .
വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും അധികം വനഭൂമി ഇത്തരത്തില്‍ വിട്ടു നല്‍കേണ്ടി വന്നത്. തോല്‍ക്കുന്ന ഇ.എഫ്.എല്‍കേസുകളില്‍ വനം വകുപ്പ് പലപ്പോഴും അപ്പീല്‍പോകുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.