trivandrum

TOPICS COVERED

തിരുവനന്തപുരം മേയറും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പൊന്നറ ശ്രീധറിനെ ജന്മദിനത്തിൽ മറന്ന് തിരുവനന്തപുരം നഗരസഭ . ജന്മദിനത്തിൽ തമ്പാനൂരിലെ പൊന്നറ പാർക്ക് ചവറ് മൂടി പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ആദരമർപ്പിക്കാൻ പാർക്കിലെത്തിയ അടൂർ പ്രകാശ് എം പി ഉൾപ്പെടെയുള്ളവർ മതിൽ ചാടി കടന്നാണ് അകത്ത് കയറിയത്.

 

സ്വന്തന്ത്ര്യ സമര സേനാനിയായും പിന്നീട് എം എൽ എ ആയും മേയറായുമൊക്കെ തിളങ്ങിയ പൊന്നറ ശ്രീധർ തിരുവനന്തപുരത്തുകാർക്ക് മറക്കാനാകാത്ത ഓർമയാണ്. അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതാണ് തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്കും  അർധ കായ പ്രതിമയും. ആദ്യകാല കോൺഗ്രസ് നേതാവു കൂടിയായ പൊന്ന ശ്രീധറിന്‍റെ 127 ) o ജന്മദിനത്തിൽ ആദരമർപ്പിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾ കണ്ടത് പൂട്ടിക്കിടക്കുന്ന പാർക്കാണ്. സ്മാര്‍ട് സിററിക്ക് പരിപാലന ചുമതലയുളള പാര്‍ക്കു മുഴുവന്‍ ചവറ് മൂടിയ നിലയിലും.  പിന്നെ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ മതിൽ മറികടന്ന് പാർക്കിൽ കയറി. പുഷ്പാർച്ചന നടത്തി.

എന്നാൽ സാമൂഹ്യ വിരുദ്ധർ കയറി നശിപ്പിക്കുമെന്നതിനാലാണ് പാർക്ക് പൂട്ടിയിടുന്നതെന്നാണ് കോർപറേഷൻ്റെ വാദം. നേരത്തെ അറിയിച്ചിരുന്നെങ്കിൽ തുറന്നു നല്കുമായിരുന്നെന്നുമാണ് മറുപടി.

ENGLISH SUMMARY:

Thiruvananthapuram municipal corporation forgot Ponnara Sreedhar