മണ്ണിടിച്ചിലിൽ  കാണാതായ അർജുൻ അടക്കം മൂന്ന് പേർക്ക് വേണ്ടി ഷിരൂരിൽ നടക്കുന്ന തിരച്ചിലില്‍ ലോറിയുടെ ടയറുകള്‍ കണ്ടെത്തി. പുറകുവശത്തെ ടയറുകളാണ് ലഭിച്ചത്. ഗ്യാസ് ടാങ്കറിന്റേതെന്ന് സംശയിക്കുന്നു. അതേസമയം ടയറുകള്‍ തന്റെ ലോറിയുടേതല്ലെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. കൂടുതല്‍ വാഹനഭാഗങ്ങള്‍ക്കായി ഗംഗാവലിപ്പുഴയില്‍ പരിശോധന തുടരുകയാണ്. അതിനിടെ ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് പ്രാഥമിക നിഗമനം. ഫൊറന്‍സിക് സര്‍ജനും വെറ്ററിനറി ഡോക്ടറും ഇക്കാര്യം പൊലീസിനെ അറിയിച്ചു. 

ENGLISH SUMMARY:

Ankola landslide: Crash guard of Arjun's truck recovered from Gangavali river